
മാംഗ്ലൂർ: ബെൽത്തങ്ങാടി തെക്കരു ഗ്രാമത്തിൽ ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി(murder). സംഭവത്തിൽ ബജാരു നിവാസിയായ റഫീഖ് ഭാര്യയായ സീനത്തിനെ(40) കൊലപെടുത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികൾക്കിടയിൽ കുടുംബ കലഹം ഉണ്ടായിരുന്നതായാണ് വിവരം. ഇത് തന്നെയാണ് ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സീനത്തിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രയിൽ എത്തിച്ചെങ്കിലും കൊലപ്പെടുത്തുകയായിരുന്നു.
18 വർഷം മുൻപാണ് ദമ്പതികൾ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. സംഭവത്തിൽ ഉപ്പിനങ്ങാടി പോലീസ് റഫീഖിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കെതിരെ ബി.എൻ.എസ് സെക്ഷൻ 103(1) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.