ലഖ്‌നൗ : ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്‌എസ്) 18 ദിവസത്തെ വാസത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അദ്ദേഹത്തിന്റെ കുടുംബം ആഘോഷത്തിലാണ്. ഈ വിജയം അവർ കേക്ക് മുറിച്ച് മധുരം പങ്കിട്ട് ആഘോഷിക്കുകയാണ്. (Family cuts cake to celebrate Shubhanshu Shukla's homecoming)
ആക്സിയം-4 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോൾ കണ്ണീരോടെ ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയുടെ അമ്മ ആശ ശുക്ലയുടെ പറഞ്ഞത് "എന്റെ മകൻ സുരക്ഷിതമായി തിരിച്ചെത്തി, പരിപാടി കവർ ചെയ്ത നിങ്ങൾക്കെല്ലാവർക്കും, ദൈവത്തിനും ഞാൻ നന്ദി പറയുന്നു. എന്റെ മകൻ വളരെ ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തി." എന്നാണ്.