
മുംബൈ: വ്യാജ ഓഹരി വ്യാപാര തട്ടിപ്പിൽ പുനെ സ്വദേശിക്ക് 1.90 കോടിയിലധികം രൂപ നഷ്ടമായതായി പരാതി(trading scam) . പൂനെ നിവാസിയായ 72 കാരനാണ് പണം നഷ്ടമായത്.
ഓൺലൈനിൽ പരസ്യം കണ്ടാണ് പരാതിക്കാരൻ തട്ടിപ്പുകാരെ ബന്ധപ്പെട്ടത്. തുടർന്ന് ഇദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരനോട് തട്ടിപ്പുകാർ വ്യാജ ട്രേഡിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു.
ശേഷം ജൂലൈ 3 നും ജൂലൈ 29 നും ഇടയിൽ, 9 ഓൺലൈൻ ഇടപാടുകളിലായി 1.90 കോടി രൂപ നിന്നും തട്ടിപ്പുകാർ തട്ടിയെടുത്തു. ഒടുവിൽ കബളിപ്പിക്കപ്പെട്ടതായി ബോധ്യമായതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.