വ്യാജ ഓൺലൈൻ വ്യാപാര തട്ടിപ്പ്: പുനെ സ്വദേശിക്ക് നഷ്ടമായത് 40.99 ലക്ഷം രൂപ | online trading scam

പരസ്യം കണ്ട് വ്യാജ അപ്ലിക്കേഷൻ വഴിയാണ് ഐപിഒകളിൽ നിക്ഷേപിക്കാൻ ഇയാൾ തയ്യാറായത്.
Fake trading app scam
Updated on

മുംബൈ: വ്യാജ ഓൺലൈൻ വ്യാപാര തട്ടിപ്പിൽ താനെ സ്വദേശിക്ക് 40.99 ലക്ഷം രൂപ നഷ്ടമായി(online trading scam). ഫേസ്ബുക്കിൽ വന്ന വ്യാജ പരസ്യത്തിലൂടെയാണ് തട്ടിപ്പുകാർ സമീപിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ 48 കാരനായ ഇര പറയുന്നു.

പരസ്യം കണ്ട് വ്യാജ അപ്ലിക്കേഷൻ വഴിയാണ് ഐപിഒകളിൽ നിക്ഷേപിക്കാൻ ഇയാൾ തയ്യാറായത്. തുടർന്ന് ഇയാളെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു. എന്നാൽ പണം നഷ്‌ടമായ ശേഷമാണ് കബളിപ്പിക്കപ്പെട്ടതായി താനെ സ്വദേശി മനസിലാക്കിയതെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com