
അമൃത്സർ: പഞ്ചാബിലെ വ്യാജമദ്യദുരന്തത്തിൽ മരണനിരക്ക് ഉയരുന്നു. ഇതുവരെ വ്യാജമദ്യം കഴിച്ച് 21 പേർ മരിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്(Fake liquor tragedy). അമൃത്സറിലെ മജിത ബ്ലോക്കിലുള്ള ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും.
അതേസമയം ഓൺലൈൻ വഴിയാണ് വ്യാജമദ്യ നിർമ്മാണത്തിന് മെഥനോൾ വാങ്ങിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഭവത്തിൽ ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം വേണ്ടി വരുമെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി.