
ഭുവനേശ്വർ: ഒഡീഷയിലെ ഗജപതി ജില്ലയിൽ ഗ്രാമീണർ വ്യാജ ഡോക്ടറേ കൊന്ന് കുഴിച്ചുമൂടി(Fake doctor). കരുണാകർ ദലൈയെയാണ് 8 പേർ ചേർന്ന് കൊലപ്പെടുത്തിയത്. ഇയാളുടെ സഹോദരി മോഹന പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതോടെയാണ് വിവരം പുറം ലോകം അറിയിക്കുന്നത്.
സംഭവത്തിൽ 8 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 28 ന് രാത്രിയിലാണ് സംഭവം നടന്നത്. കരുണാകർ ഗ്രാമവാസികൾക്ക് ആയുർവേദ മരുന്നുകൾ നിർദ്ദേശിച്ചതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. അടുത്തിടെ നായ കടിച്ച ഒരു കുട്ടിക്കും ഇയാൾ മരുന്ന് നിർദേശിച്ചിരുന്നു. എന്നാൽ കുട്ടി മരിച്ചതോടെ പ്രതിഷേധം ആളിക്കത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.