National
ഒരു ലക്ഷം രൂപയുടെ വ്യാജ കറൻസി പിടികൂടി; മുംബൈയിൽ രണ്ട് പേർ അറസ്റ്റിൽ | currency
ഇവരിൽ നിന്ന് 500 രൂപയുടെ 1960 നോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്.
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ 1.08 ലക്ഷം രൂപയുടെ വ്യാജ കറൻസി പിടികൂടി(currency). സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ സുപർണ രാമകൃഷ്ണ മന്ന (24), സൂര്യദേവ് ഗോപിനാഥ് ഗയെൻ (20) എന്നിവരാണ് പോലീസ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മീര റോഡിലെ വിനയ് നഗർ പ്രദേശത്ത് വച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 500 രൂപയുടെ 1960 നോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. വ്യാജ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച ഒരു പ്രിന്റർ, കടലാസ് കഷ്ണങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയും ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.