

മഹാരാഷ്ട്ര: വ്യാപകമായി ലഭിക്കുന്ന വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞുവെന്ന് നാഗ്പൂര്‍ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. തീവ്രവാദത്തേക്കുറിച്ച് ഇയാള്‍ പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ല്‍ ഒരു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
വ്യാജസന്ദേശങ്ങളടങ്ങിയ ഇ-മെയിലുകള്‍ വന്നത് ഉയ്‌ക്കെയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ഡിസിപി ശ്വേത ഖേട്കറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ജഗദിഷ് ഉയ്‌ക്കെയുടെ ഇ-മെയിലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയത്.