
രുദ്രാപൂർ: ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ സ്കൂൾ വിദ്യാർത്ഥി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചു(bomb threat). ഇമെയിൽ വഴിയാണ് സന്ദേശം അയച്ചത്. 14 വയസ്സുള്ള ഒരു വിദ്യാർത്ഥി പരീക്ഷ എഴുതാതിരിക്കാൻ തന്റെ സ്കൂൾ അടച്ചുപൂട്ടുമെന്ന് ഉദ്ദേശിച്ചാണ് ഭീഷണി സന്ദേശം അയച്ചത്.
എന്നാൽ സന്ദേശം ലഭിച്ചയുടൻ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതേ സ്കൂളിലെ 14 വയസ്സുള്ള വിദ്യാർത്ഥിയാണ് സന്ദേശത്തിന് പിന്നിലെന്ന് വ്യക്തമായത്. എന്നാൽ സ്കൂളിൽ നടത്തിയ സമഗ്രമായ തിരച്ചിലിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ വിദ്യാർത്ഥിയെ താകീത് നൽകി വിട്ടയച്ചു.