

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോളിൽ ദുർഗ്ഗാ വിഗ്രഹത്തിന്റെ മുഖം മോഷ്ടിച്ചു(Thief). സംഭവത്തിൽ ഒരാളെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചതയായി പരാതി. ശിൽപിയായ ബാപി പാലിന്റെ വർക്ക്‌ഷോപ്പിൽ നിന്ന് രണ്ട് ദുർഗ്ഗാ വിഗ്രഹങ്ങളുടെ മുഖങ്ങൾ മോഷണം പോകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുള്ള വർക്ക്‌ഷോപ്പിൽ നിന്ന് മുഖം കണ്ടെടുത്തു. ഇതേ തുടർന്നാണ് വർക്ക്‌ഷോപ്പ് ഉടമയും ബീഹാർ നിവാസിയുമായ പ്രീതം താക്കൂറിനെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ പോലീസ് പ്രീതം താക്കൂറിനെ അറസ്റ്റ് ചെയ്തു.