ബിഹാറിൽ മദ്യ ലഹരിയിൽ അരും കൊല; പിഞ്ചു കുഞ്ഞുങ്ങളെ ഹാൻഡ്പമ്പിന്റെ കൈപിടി കൊണ്ട് തല്ലിക്കൊന്നു, ശേഷം നാവ് അറുത്ത് മാറ്റി, പ്രതി പിടിയിൽ | Murder

crime
Updated on

പൂർണിയ: ബീഹാറിലെ പൂർണിയയിൽ മദ്യലഹരിയിൽ യുവാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പൂർണിയ ജില്ലയിലെ അമൂർ ബ്ലോക്കിലെ റൗട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിറൗച്ച് ഗ്രാമത്തിലാണ് അരുംകൊല അരങ്ങേറിയത്. ലഹരിക്ക് അടിമയായ അർബാസ് എന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയത്. പിതൃസഹോദരന്റെ മക്കളെയാണ് പ്രതി കൊലപ്പെടുത്തിയത്.

മദ്യലഹരിയിലായിരുന്നു അർബാസ് ഹാൻഡ്പമ്പിന്റെ കൈപിടി കൊണ്ട് പിതൃസഹോദരന്റെ മൂന്നും അഞ്ചും വയസ്സുള്ള ആൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി കത്തി കൊണ്ട് കുഞ്ഞുങ്ങളുടെ നാക്ക് അറുത്ത് മാറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഒന്നര വയസ്സുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട കുട്ടികളുടെ പിതാവായ മഹബൂബ് ആലവും പ്രതിയായ അർബാസും തമ്മിൽ വഴക്കുണ്ടാവുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഈ ക്രൂരമായ കൊലപാതകം നടത്തിയത്. സംഭവത്തിൽ പോലീസ് പ്രതിയായ അർബാസിനെ അറസ്റ്റ് ചെയ്തു.

Summary

A shocking incident of double murder has been reported from Purnia district in Bihar, where a young man, allegedly under the influence of brutally killed his two young cousins. The accused, Arbaz, reportedly beat the two boys (Gulenaz, 3, and Inayat, 5) to death with a handpump handle and then cut off their tongues with a knife.

Related Stories

No stories found.
Times Kerala
timeskerala.com