
ഉത്തരാഖണ്ഡ്: അതിതീവ്രമായ മഴയും മഴ കെടുതികളും മൂലം ദുരിതത്തിൽ വലഞ്ഞ് ഉത്തരാഖണ്ഡ്(holiday). സ്ഥിരതയില്ലാത്ത കാലാവസ്ഥ നിമിത്തം കനത്ത ജാഗ്രതാ നിർദേശമാണ് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
അപ്രതീക്ഷിതമായുള്ള മേഘവിസ്ഫോടനവും മലവെള്ള പാച്ചിലും നിമിത്തം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൗരി ഗർവാൾ, ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, ഉധം സിംഗ് നഗർ, അൽമോറ, ചമ്പാവത്, പിത്തോറഗഡ്, ബാഗേശ്വർ എന്നിവിടങ്ങളിലെ 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും.
അതേസമയം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇന്ന് സംസ്ഥാനത്തുടനീളം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.