ബാംഗ്ലൂർ: ബാംഗ്ലൂരിലെ കലാസിപാളയ ബസ് സ്റ്റോപ്പിൽ പൊതു ശൗചാലയത്തിന് പുറത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു(Explosives). ജൂലൈ 23 ന് പൊതു ശൗചാലയത്തിന് പുറത്ത് നിന്ന് 22 ലൈവ് REX 90 ജെലാറ്റിൻ ജെൽ കാപ്സ്യൂളുകളും 30 ലൈവ് ഇലക്ട്രിക് ഡിറ്റണേറ്ററുകളും പോലീസ് കണ്ടെടുത്തിരുന്നു.
ഇതേ തുടർന്ന് കേസെടുത്ത പോലീസ് അഞ്ച് ടീമുകൾ രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ശേഷം ലഭിച്ച സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് 3 പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം അന്വേഷണം തുടരുകയാണെന്നും കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.