
ലക്നോ: ഉത്തർപ്രദേശിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബറേയ്ലിയിലെ സിറൗലി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്ഫോടനത്തിൽ സമീപത്തെ ചില കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അനുശോനം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.