
മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ ഓക്സിജൻ പ്ലാന്റിൽ സ്ഫോടനം(Explosion). ഇൻഡസ്ട്രിയൽ ഏരിയയിലെ ഫേസ് 9 ലെ പ്ലാന്റിലാണ് അപകടം നടന്നത്.
അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് മെഡിക്കൽ ടീമും പോലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.