
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം(Explosion). കരിയപട്ടിക്ക് സമീപം വടകരൈയിലെ സ്വകാര്യ പടക്ക നിർമ്മാണശാലയായ യുവരാജ് ഫയർവർക്ക്സ് യൂണിറ്റിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
സംഭവ സമയത്ത് ഇവിടെ നിരവധി ജോലിക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നതറിഞ്ഞ് കരിയപട്ടിയിൽ നിന്നും അറുപ്പുകോട്ടൈയിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ പുറത്തെത്തിച്ചത്.