National
പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; യു.പിയിൽ 4 സ്ത്രീകൾ കൊല്ലപ്പെട്ടു | Explosion
6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അമ്രോഹ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനമുണ്ടായി(Explosion). അപകടത്തിൽ 4 സ്ത്രീകൾ കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജബ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അത്രാസി ഗ്രാമത്തിലാണ് അപകടമുണ്ടായത്.
ഹാപൂർ സ്വദേശിയായ സെയ്ഫ്-ഉർ-റഹ്മാന്റെ പേരിലുള്ളതാണ് പടക്ക നിർമാണ ശാല. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.