
ചണ്ഡിഗഡ്: പഞ്ചാബിലെ പടക്ക നിർമാണശാല പൊട്ടിത്തെറിച്ചു(firecracker factory). അപകടത്തിൽ 4 പേർക്ക് ജീവൻ നഷ്ടമാകുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.
രണ്ട് നില കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പടക്ക നിർമാണശാല അപകടത്തെ തുടർന്ന് പൂർണ്ണമായും തകർന്നു. അപകടം നടക്കുന്ന സമയം കെട്ടിടത്തിൽ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. ഇവരിൽ പലരും ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്.