
മഹാരാഷ്ട്ര: നാഗ്പൂരിൽ സ്ഫോടകവസ്തു ഫാക്ടറിയിൽ സ്ഫോടനം(Explosion). ബസാർഗാവിലെ സോളാർ ഗ്രൂപ്പിന്റെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സ്ഫോടനം നടന്നത്. അപകടത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. അതേസമയം പരിക്കേറ്റവരിൽ 7 പേർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.