
ആന്ധ്രാപ്രദേശ്: ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ തീ പിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടു(Explosion). അപകടത്തിൽ 28 പേർക്ക് പരിക്കേറ്റതായാണ് വിവരം. കെമിക്കൽ ഫാക്ടറിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ 5 തൊഴിലാളികൾ സംഭവസ്ഥലത്തുവെച്ചും 5 പേർ ആശുപത്രികളിൽ വെച്ചും മരിച്ചതായാണ് വിവരം.
മരിച്ചവരിൽ ഇതര സംസ്ഥാന തൊഴിലാളികളും കുടിയേറ്റക്കാരും ഉൾപ്പെട്ടിട്ടുണ്ട്. സ്ഫോടന സമയം ഫാക്ടറിയിൽ 66 ഓളം ജോലിക്കാർ ഉണ്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും ഹൈദരാബാദ് ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നിർമ്മാണ യൂണിറ്റ് തകർന്നതായാണ് റിപ്പോർട്ട്.