
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അനകാപല്ലെ ജില്ലയിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറിയുണ്ടായി(Explosion). ഇന്ന് വൈകിട്ടാണ് സംഭവത്തെ നടന്നത്.
കൈലാസപട്ടണം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പടക്കനിർമാണശാലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഇവർ കാക്കിനട ജില്ലയിൽ നിന്നുള്ളവരാണ്. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവ സമയത്ത് 15 പേരാണ് പടക്കനിർമാണശാലയിൽ ഉണ്ടായിരുന്നത്.