പട്ന : ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഫോട്ടോഫിനിഷാകുമെന്ന് പുതിയ എക്‌സിറ്റ്‌പോള്‍ ഫലം സൂചിപ്പിക്കുന്നത്.
എൻഡിഎ 121–141 സീറ്റ് വരെ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. 98–118 സീറ്റ് വരെ ഇന്ത്യാസഖ്യം നേടും. മറ്റുള്ളവർക്ക് 1–5 സീറ്റ് ലഭിക്കും.പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി ഒരുസീറ്റ് മാത്രമാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്.ടുഡേയ്സ് ചാണക്യയുടെ പ്രവചനം അനുസരിച്ച് എൻഡിഎയ്ക്ക് 160 സീറ്റുകൾ ലഭിക്കും.
ആർജെഡിക്ക് 77. മറ്റുള്ളവർക്ക് 6.ഒബിസി, എസ്‌സി, ജനറൽ വിഭാഗങ്ങൾ തുടങ്ങിയവരുടെ വോട്ട് എൻഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. ആർജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിന് യാദവ, മുസ്ലീം സമുദായങ്ങളുടെ പിന്തുണ ലഭിക്കുമെന്നും പ്രവചനം.
243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാം. കഴിഞ്ഞദിവസം പുറത്തുവന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മുന്‍തൂക്കം പ്രവചിച്ചിരുന്നു.