
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തു(murder). ഭാര്യയുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പേരിലാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം ഇയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തിൽ രജ്നി(30)യെ ഭർത്താവായ അമൻ (35) ആണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 4 മണിക്കാണ് സംഭവം നടന്നത്. ഭാര്യയുടെ മൃതശരീരത്തിന് സമീപം അബോധാവസ്ഥയിൽ കിടക്കുന്ന രീതിയിലാണ് ഇയാളെ കണ്ടെത്തിയത്. അതേസമയം ദമ്പതികൾ തമ്മിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പേരിൽ വാക്കു തർക്കം ഉണ്ടായതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.