'പാക് ആണവകേന്ദ്രത്തിൽ ബോംബിടാൻ ഇന്ദിര അനുമതി നൽകാത്തത് ലജ്ജാകരം'-വെളിപ്പെടുത്തലുമായി മുന്‍ CIA ഉദ്യോഗസ്ഥൻ | EX CIA Agent Comments

അനുമതി നൽകിയിരുന്നെങ്കിൽ അത് ഒരുപാട് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായേനെ...
Indira Gandhi
Published on

ന്യൂഡല്‍ഹി: ഇസ്ലാമാബാദിന്റെ ആണവസ്വപ്‌നങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി, ഇന്ത്യയും ഇസ്രയേലും സംയുക്തമായി 1980-കളുടെ ആദ്യകാലത്ത് പാകിസ്താനിലെ കഹുത ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥന്‍ റിച്ചാര്‍ഡ് ബാര്‍ലോ. അന്നത് സംഭവിച്ചിരുന്നെങ്കില്‍ ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. (EX CIA Agent Comments)

അന്ന് ആ ആക്രമണത്തിന് അനുമതി നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനെ ‘നാണക്കേട്’ എന്നാണ് ബാര്‍ലോ വിശേഷിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാകിസ്താന്‍ രഹസ്യമായി ആണവപരീക്ഷണങ്ങള്‍ നടത്തിയിരുന്ന 1980-കളില്‍ സിഐഎയില്‍ കൗണ്ടര്‍ പ്രൊലിഫറേഷന്‍ ഓഫീസറായിരുന്നു ബാര്‍ലോ.

ഇന്ത്യയും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്താനൊരുങ്ങുന്നു എന്ന വിവരം രഹസ്യാന്വേഷണവൃത്തങ്ങളില്‍നിന്ന് കേട്ടിരുന്നു. എന്നാല്‍, ആ സമയത്ത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗം അല്ലാതിരുന്നതിനാല്‍, നേരിട്ട് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഇന്ദിരാ ഗാന്ധി  അനുമതി നല്‍കാതിരുന്നത് ലജ്ജാകരമാണ്. അത് ഒരുപാട് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായേനെ, ബാര്‍ലോ കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതും പ്രത്യേകിച്ച് ഇസ്രയേലിന്റെ ശത്രുവായ ഇറാന് കൈമാറുന്നതും തടയുന്നതിന്റെ ഭാഗമായി, അവരുടെ ആണവപദ്ധതിയുടെ കേന്ദ്രമായ യുറേനിയം സംപുഷ്ടീകരണ പ്ലാന്റിൽ വ്യോമാക്രമണം നടത്താന്‍ ഇന്ത്യയും ഇസ്രയേലും പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകളും ഡീക്ലാസിഫൈഡ് രേഖകളും പറയുന്നത്.

ഡൊണാള്‍ഡ് റീഗന്റെ കീഴിലെ അന്നത്തെ യുഎസ് ഭരണകൂടം അത്തരത്തിലുള്ള ഏത് ആക്രമണത്തെയും, പ്രത്യേകിച്ച് ഇസ്രയേലില്‍നിന്നുള്ളതിനെ ശക്തമായി എതിര്‍ക്കുമായിരുന്നെന്നും ബാര്‍ലോ പറഞ്ഞു. സോവിയറ്റ് യൂണിയന്റെയും അഫ്ഗാനിസ്ഥാന്റെയും നേര്‍ക്കുള്ള അമേരിക്കന്‍ നീക്കത്തെ തടസ്സപ്പെടുത്തുമെന്നതിനാലായിരുന്നു റീഗന്‍ ഭരണകൂടം ആ നിലപാട് കൈക്കൊണ്ടത്. 

യുഎസിന്റെ ഈ ആശ്രയത്വത്തെ പാകിസ്താന്‍ മുതലെടുത്തെന്നും ബാര്‍ലോ ആരോപിച്ചു. യുഎസില്‍നിന്നുള്ള സഹായത്തിന്റെ വരവ് നിലയ്ക്കുന്നത് അഫ്ഗാനിസ്ഥാനുമായുള്ള സഹകരണത്തെ ബാധിക്കുമെന്ന് പാക് അറ്റോമിക് എനര്‍ജി കമ്മിഷന്റെ തലവനായിരുന്ന മുനീര്‍ അഹമ്മദ് ഖാനെ പോലുള്ളവര്‍ യുഎസ് നിയമനിര്‍മാണസഭാംഗമായിരുന്ന സ്റ്റീഫന്‍ സോലാര്‍സിനും മറ്റും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ബാര്‍ലോ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com