
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി അടുത്തമാസം വാദം കേൾക്കും. ഹരിയാന മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കരൺ സിംഗ് ദലാൽ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. (Supreme Court of India)
ജനുവരി 20 ന് ജസ്റ്റീസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇവിഎമ്മുകൾക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി.