
കൊച്ചി: ഉത്സവകാലം പ്രമാണിച്ച് എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചു. എറണാകുളം ജംഗ്ഷന് - ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനാണ് അനുവദിച്ചത്.
എറണാകുളം ജങ്ഷനില്‍ നിന്ന് ഏപ്രില്‍ 16 (ബുധനാഴ്ച) 18.05-ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18 (വെള്ളിയാഴ്ച) 20.35-ന് ഡല്‍ഹിയില്‍ ഹസ്രത്ത് നിസാമുദ്ദീനില്‍ എത്തും.
വിഷു ദിനത്തിൽ തന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 20 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ എന്നിവയാണ് ഉണ്ടാവുക.