
ഭുവനേശ്വർ: ഭുവനേശ്വറിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത് പോലീസ്(rape). സംഭവത്തിൽ ഒഡീഷ കോൺഗ്രസ് പാർട്ടി വിദ്യാർത്ഥി വിഭാഗം പ്രസിഡന്റ് ഉദിത് പ്രധാൻ ആണ് അറസ്റ്റിലായത്.
ഇയാൾ 19 വയസുള്ള പെൺകുട്ടിയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു വരുത്തി മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം ഒഡീഷയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നതായും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.