ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. ക്യാമ്പസിലെ ശുചിമുറിയിൽ വെച്ച് ജൂനിയർ വിദ്യാർത്ഥിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.(Engineering student raped in Bengaluru college washroom by her junior)
ബസവനഗുഡിയിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ ജീവൻ ഗൗഡയെ (21) ആണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഹനുമന്തനഗർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയെ ആണ് ബലാത്സംഗം ചെയ്തത്. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.