
പൂനെ : സോളാപൂർ ജില്ലയിലെ ലംബോട്ടി ഗ്രാമത്തിൽ പൂനെ ക്രൈംബ്രാഞ്ചുമായുള്ള വെടിവയ്പിൽ കുപ്രസിദ്ധ കുറ്റവാളി ഷാരൂഖ് ഹട്ടി എന്നറിയപ്പെടുന്ന റഹീം ഷെയ്ക്ക് ഞായറാഴ്ച പുലർച്ചെ വെടിയേറ്റ് മരിച്ചു. ടിപ്പു പത്താൻ സംഘത്തിലെ അംഗമായ ഷാരൂഖ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം ചുമത്തിയതിനെത്തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് പോലീസ് ഇഒയാളെ കണ്ടെത്താൻ വ്യാപകമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഒടുവിൽ മൊഹോളിനടുത്തുള്ള ലംബോട്ടിയിലുള്ള ബന്ധുവിന്റെ വീട്ടിൽ ഒളിച്ചിരിക്കുന്നതായി ക്രൈംബ്രാഞ്ചിലെ ഒരു സംഘം കണ്ടെത്തി.ക്രൈംബ്രാഞ്ച് യൂണിറ്റ് 5 ലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ മദൻ കാംബ്ലെയുടെ നേതൃത്വത്തിലുള്ള സംഘം മൊഹോൾ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്.
ഷാരൂഖിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. മെയ് 14 ന് ഹഡപ്‌സറിലെ സയ്യദ് നഗർ പ്രദേശത്ത്, ഒരു ഭക്ഷണ വിതരണ തൊഴിലാളിയെ കൊള്ളയടിച്ച കേസിൽ ഷാരൂഖ് ഉൾപ്പെട്ടിരുന്നു. മുഹമ്മദ്‌വാഡിയിലെ ഉമർ ഷക്കീൽ ഷെയ്ഖ് (21) നൽകിയ പരാതിയിൽ, ഐസ്ക്രീം വിതരണം ചെയ്യാൻ പോകുമ്പോൾ മൂന്ന് പേർ തന്നെ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായി പറയുന്നു. എതിർത്തപ്പോൾ, വടിവാൾ ഉപയോഗിച്ച് ഷാരൂഖിനെ ആക്രമിച്ചു. ചെവിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ച് 14 ന് പുലർച്ചെ ഒരു മണിയോടെ, സയ്യിദ്നഗർ പ്രദേശത്ത് ഒരു മുൻ തർക്കത്തിന്റെ പേരിൽ ഒരു വൃദ്ധനെ മരവടി കൊണ്ട് ആക്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസുണ്ട്..