
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാറിൽ കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് വെടിവച്ചതായി റിപ്പോർട്ട്(Encounter). നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൈഫ് ആണ് പോലീസ് പിടിയിലായത്.
ഇയാളെ അറസ്റ്റ് ചെയ്യാനായി പോയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ച പ്രതിയ്ക്ക് നേരെ പോലീസ് തിരികെ നിറയൊഴിക്കുകയിരുന്നു എന്നാണ് വിവരം.
ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കവർച്ച, പിടിച്ചുപറി, ആക്രമണം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് കൈഫ്. കാലിന് വെടിയേറ്റതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.