
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതായി റിപ്പോർട്ട്(Encounter). കുൽഗാമിലെ അഖൽ പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ഇന്ത്യൻ സൈന്യവും പോലീസും സി.ആർ.പി.എഫും എസ്‌ഒജിയും സംയുക്തമായാണ് ഒപ്പേറഷനിൽ ഏർപ്പെട്ടിരിക്കുന്നത്. എക്‌സ് പോസ്റ്റിലൂടെ കശ്മീർ സോൺ പോലീസാണ് ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.
അതേസമയം ഏറ്റുമുട്ടലിന്റെ കൂടുതൽ വിശദംശങ്ങൾ പുറത്തുവിട്ടിട്ടില്ല.