
കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ദുൽ മേഖലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു(Encounter). പ്രദേശത്ത് നിന്ന് 2 തീവ്രവാദികളെ സുരക്ഷാ സേന പിടികൂടിയതായാണ് വിവരം.
സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്ത ഭീകരരെ സേന പിടികൂടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ദുൽ മേഖലയിൽ തീവ്രവാദി സാന്നിധ്യം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച പ്രത്യേക വിവരത്തെ തുടർന്നാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. സൈന്യം എക്സ് പേജിലൂടെയാണ് വിവരം പുറത്തു വിട്ടത്.