
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു(Encounter Encounter). തുടർച്ചയായ 4-ാം ദിവസമാണ് ഏറ്റുമുട്ടൽ തുടരുന്നത്. സൈന്യം തീവ്രവാദികൾക്കായുള്ള തിരച്ചിലിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നുണ്ട്.
പ്രദേശത്തു നിന്നും സ്ഫോടനങ്ങളുടെയും വെടിവയ്പ്പുകളുടെയും ശബ്‍ദങ്ങൾ കേൾക്കുന്നതായാണ് വിവരം. തെക്കൻ കശ്മീരിലെ കുൽഗാം മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് തിരച്ചിൽ നടത്തുന്നത്.
അതേസമയം ഒപ്പേറഷനിൽ സൈന്യവും പോലീസും സിആർപിഎഫും സംയുക്തമായാണ് തിരച്ചിൽ തുടരുന്നത്.