
നാരായൺപൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു(Maoists). അബുജ്മദ് മേഖലയിലെ വനമേഖലയിൽ സുരക്ഷാ സേനയും സായുധ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
ഇവരുടെ പക്കൽ നിന്നും എകെ-47, എസ്എൽആർ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ സുരക്ഷാസേന പിടിച്ചെടുത്തു.
പ്രദേശത്തെ മാവോയിസ്റ്റ് നീക്കത്തെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകൾ പിടിയിലായത്. അതേസമയം ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.