
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി(Encounter). ഏറ്റുമുട്ടലിൽ രണ്ട് ഉന്നത മാവോയിസ്റ്റ് കേഡർമാരെ സേന വധിച്ചു.
ഇന്ദ്രാവതി പ്രദേശത്തെ ബെഡ്‌സെറ്റ് നിവാസിയായ ഹിദ്മ പൊടിയം (34), ദന്തേവാഡ ജില്ലയിലെ കതേകല്യാണിൽ നിന്നുള്ള മുന്ന മഡ്കം (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ബിജാപൂരിലെ തെക്ക്-പടിഞ്ഞാറൻ നിബിഡ വനപ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ജില്ലാ റിസർവ് ഗാർഡിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. അതേസമയം, മാവോയിസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സേന ഓപ്പറേഷൻ ആരംഭിച്ചതെന്നാണ് വിവരം.