
ഗാഡ്ചിരോളി: ഗഡ്ചിരോളി-നാരായണ്‍പൂര്‍ അതിര്‍ത്തിയില്‍ പോലീസും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു(Encounter). എന്നാൽ 8 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ 4 നക്സലുകള്‍ കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ 1 പുരുഷനും 3 സ്ത്രീയുമാണ് ഉൾപെട്ടിട്ടുള്ളത്. ഇവരുടെ മൃതദേഹങ്ങളിൽ നിന്നും 1 എസ്എല്‍ആര്‍ റൈഫിള്‍, 2 ഇന്‍സാസ് റൈഫിളുകള്‍, 1.303 റൈഫിളുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഗഡ്ചിരോളി-നാരായണ്‍പൂര്‍ അതിര്‍ത്തിയിലെ കോപാര്‍ഷി വനമേഖലയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്.