പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ: ഡൽഹിയിൽ ഗുണ്ടാത്തലവൻ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു | Encounter

കൊല്ലപ്പെട്ടത് ഗുണ്ടാത്തലവൻ രഞ്ജൻ പഥകിന്റെ സംഘത്തിലുള്ളവരാണ്
പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ: ഡൽഹിയിൽ ഗുണ്ടാത്തലവൻ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു | Encounter
Published on

ന്യൂഡൽഹി : രോഹിണിയിൽ പോലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ബിഹാറിലെ ഗുണ്ടാസംഘ തലവൻ ഉൾപ്പെടെ നാലുപേർ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ടവരെല്ലാം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു.(Encounter between police and gang of goons in Delhi, 4 people including goon leader killed)

കൊല്ലപ്പെട്ടത് ഗുണ്ടാത്തലവൻ രഞ്ജൻ പഥകിന്റെ സംഘത്തിലുള്ളവരാണ്. രഞ്ജൻ പഥക്, ബിംലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

പുലർച്ചെ രണ്ടരയോടെയാണ് ഡൽഹി രോഹിണിയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഡൽഹി പോലീസും ബിഹാർ പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷനിൽ പങ്കെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com