
കാലിഫോർണിയ: മൈക്രോസോഫ്റ്റിന്റെ സിലിക്കൺ വാലി കാമ്പസിൽ ഇന്ത്യകാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി(Microsoft).
പ്രതീക് പാണ്ഡെ(35) എന്ന മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് ഉൽപ്പന്ന വിഭാഗത്തിൽ ജോലി നോക്കിയിരുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആഗസ്റ്റ് 19 ന് വൈകുന്നേരം ഓഫീസിലെത്തിയ പ്രതീകിനെ അടുത്ത ദിവസം പുലർച്ചെയാണ് ജീവനറ്റ നിലയിൽ കണ്ടത്. അതേസമയം മരണ കാരണം സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്തു വരുന്നത്. സംഭവത്തിൽ മൈക്രോസോഫ്റ്റ് അധികൃതർ അന്വേഷണം നടത്തുന്നതായാണ് വിവരം.