ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഇലോൺ മസ്ക്; ഈ വർഷാവസാനം എത്തിയേക്കും | Elon Musk

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മസ്ക് പ്രകടിപ്പിച്ചത്
Elon Musk
Published on

വാഷിങ്ടൻ: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ടെക് സംരംഭകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മസ്ക് പ്രകടിപ്പിച്ചത്. ‘‘പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുന്നതിനായി കാത്തിരിക്കുന്നു’. – മസ്ക് എക്സിൽ കുറിച്ചു.

ഇന്നലെയാണ് മസ്കും മോദിയുമായി ഫോൺ സംഭാഷണം നടത്തിയത്. സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മേഖലയിലെ യുഎസ്–ഇന്ത്യ സഹകരണത്തെ കുറിച്ചായിരുന്നു ഇരു നേതാക്കളും സംസാരിച്ചത്. ഈ വർഷം ആദ്യം നടന്ന യുഎസ് സന്ദർശന വേളയിലും മോദി മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com