സന്ദർശകർക്കായി കന്യാകുമാരി കടപ്പുറത്ത് ഇലക്ട്രിക് വാഹനങ്ങൾ | Electric Vehicles At Kanyakumari Beach For Visitors

സന്ദർശകർക്കായി കന്യാകുമാരി കടപ്പുറത്ത് ഇലക്ട്രിക് വാഹനങ്ങൾ | Electric Vehicles At Kanyakumari Beach For Visitors
Published on

കന്യാകുമാരി: കന്യാകുമാരി കടപ്പുറത്ത് സന്ദർശകർക്ക് സഞ്ചരിക്കാൻ ഇലക്ട്രിക് വാഹനങ്ങൾ ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ(Electric Vehicles At Kanyakumari Beach For Visitors). 4 പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് ഇന്നു മുതൽ സർവീസ് നടത്തുക.

ഒരു സമയം 15 പേർക്ക് ഒരു വാഹനത്തിൽ യാത്ര ചെയ്യാം. വനിതാ ജീവനക്കാരെയാണ് ഡ്രൈവർ, കണ്ടക്ടർ ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. രാവിലെ 5.30 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനം. യാത്രക്കാരിൽ നിന്ന് ഇതിനായി  ചെറിയ നിരക്ക് ഈടാക്കും. ഗാന്ധി മണ്ഡപം മുതൽ സൂര്യാസ്തമന സ്ഥലത്തേക്കും (സൺസെറ്റ് ഏരിയ) തിരിച്ചുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ സേവനം ലഭ്യമാവുക.

Related Stories

No stories found.
Times Kerala
timeskerala.com