
ന്യൂഡൽഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനം. (Mallikarjun Kharge)
ഈ രീതിയിലാണ് പ്രകടനം മുന്നോട്ടുപോകുന്നതെങ്കില്‍ അത് ഭാവിയില്‍ വെല്ലുവിളിയാകുമെന്നും സംഘടനാ തലത്തിലെ പോരായ്മകള്‍ തിരുത്തണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതാക്കളോട് ആവശ്യപ്പെട്ടു. ഐക്യമില്ലായ്മയും പരസ്പര വിരുദ്ധമായ പ്രസ്താവനകളും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ഒഴിവാക്കണം. കര്‍ശനമായ അച്ചടക്കം പാലിക്കണം. ബ്ലോക്കുതലം മുതല്‍ എഐസിസി തലം വരെ മാറ്റം കൊണ്ടുവരുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.