
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുള്ള പൊതുവിശ്വാസം ശക്തമാക്കുക, സുതാര്യത കൂട്ടുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ ഡാറ്റാസെറ്റ് പുറത്തിറക്കി.
പാർലമെൻ്റ്, അസംബ്ലി നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള വോട്ടർമാർ, പോളിംഗ് സ്റ്റേഷൻ നമ്പറുകൾ, വോട്ടർമാരുടെ എണ്ണം എന്നിവ ഉൾപ്പെടുന്ന വിശദമായ വിവരങ്ങളാണ് ഡാറ്റാസെറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നയങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിശകലനത്തിന് ഉതകുന്ന ഡാറ്റസെറ്റ്. അക്കാദമിക് വിദഗ്‌ദ്ധർ, ഗവേഷകർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന സ്രോതസ്സായിരിക്കുമെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.