രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പിലാക്കാൻ തയ്യാറെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് സെപ്റ്റംബർ 30 നകം തയ്യാറാകണമെന്ന് നിർദേശം | Election Commission

ന്യൂഡൽഹിയിൽ നടന്ന സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.
Election Commission
Published on

ന്യൂഡൽഹി: രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്(Election Commission). സെപ്റ്റംബർ 30 നകം സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

തുടർന്ന് ഒക്ടോബർ - നവംബർ മാസങ്ങളിൽ വോട്ടർ പട്ടിക വൃത്തിയാക്കൽ പ്രക്രിയ ആരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ന്യൂഡൽഹിയിൽ നടന്ന സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സി.ഇ.ഒമാർ അവസാന എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികകൾ വെബ്‌സൈറ്റുകളിൽ ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com