രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പാടെ തള്ളി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും കമ്മീഷൻ | Election Commission

ബീഹാറിൽ അടുത്തിടെ നടത്തിയ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയെ ചൂണ്ടികാട്ടിയാണ് ആരോപണം ഉന്നയിച്ചത്.
Election Commission
Published on

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉയർത്തിയ ഗുരുതര ആരോപണങ്ങൾ പാടെ തള്ളി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ(Election Commission). വോട്ട് ചോർത്തലിന് സൗകര്യമൊരുക്കുന്നതിൽ ഇലക്ഷൻ കമ്മിഷൻ നേരിട്ട് പങ്കാളിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ബീഹാറിൽ അടുത്തിടെ നടത്തിയ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രക്രിയയെ ചൂണ്ടികാട്ടിയാണ് ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ "അടിസ്ഥാനരഹിതവും" "നിരുത്തരവാദപരവും" എന്നാണ് കമ്മീഷൻ പറഞ്ഞത്.

"എല്ലാ ദിവസവും ഉന്നയിക്കുന്ന ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുന്നു. ആവർത്തിച്ചുള്ള ഭീഷണികൾക്കിടയിലും, ന്യായമായും സുതാര്യമായും പ്രവർത്തിക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും അത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ അവഗണിക്കാൻ അഭ്യർത്ഥിക്കുന്നു." - ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com