എസ്‌ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ | SIR

കേരളത്തിലെ എസ്‌ഐആർ നടപടികൾ നേരത്തേ നീട്ടിയിരുന്നു.
SIR
Updated on

ഡൽഹി: രാജ്യത്ത് വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡിസംബർ 19 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഡിസംബർ 18 വരെയും ഉത്തർപ്രദേശിൽ ഡിസംബർ 31 വരെയുമാണ് സമയപരിധി നീട്ടിയത്.

അതേ സമയം,കേരളത്തിലെ എസ്‌ഐആർ നടപടികൾ നേരത്തേ നീട്ടിയിരുന്നു. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തിയതി ഡിസംബർ 18വരെയാണ് നീട്ടിയത്. ഡിസംബർ 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com