
മഹാരാഷ്ട്ര: ഗോരേഗാവിലെ ആരേ കോളനിയിൽ ക്യാൻസർ ബാധിതയായ വൃദ്ധയെ മാലിന്യക്കൂമ്പാരത്തിനിടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി(woman). മലാഡിൽ താമസിക്കുന്ന യശോദ ഗെയ്ക്‌വാദ് എന്ന സ്ത്രീയെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
ചീഞ്ഞളിഞ്ഞ മാലിന്യത്തിനും പ്ലാസ്റ്റിക്കിനും ഇടയിൽ കിടന്നിരുന്ന സ്ത്രീയ്ക്ക് 70 വയസ്സ് പ്രായം വരും. അതേസമയം പോലീസുകാർ അവരെ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഇവരുടെ ബന്ധുജനങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും സോംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.