രസഗുള കഴിച്ചതിന് പിന്നാലെ ശ്വാസതടസ്സം; വയോധികന് ഭാര്യയുടെ മുന്നിൽ വച്ച് ദാരുണാന്ത്യം |rasgulla

rasgulla
Published on

ബീഹാർ : ഷേഖ്പുരയിൽ രസഗുള കഴിച്ച് ഒരു വൃദ്ധൻ മരണപ്പെട്ടതായി റിപ്പോർട്ട്. സഗുള കഴിച്ചതിനുശേഷം, വയോധികന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും, തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഇതിനിടെ മരണം സംഭവിക്കുകയുമായിരുന്നു.

സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോടതി കാമ്പസിനടുത്താണ് സംഭവം. സദർ ബ്ലോക്കിലെ കുസുംബ ഗ്രാമത്തിൽ താമസിക്കുന്ന 60 വയസ്സുള്ള ബാൽമീകി ബിന്ദ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും സമീപത്തുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

കേസ് സംബന്ധമായ ആവശ്യങ്ങൾക്കാണ്‌ ദമ്പതികൾ കോടതിയിൽ എത്തിയത്. ഇതിനിടെ വിശപ്പ് തോന്നിയതിനാൽ ഇരുവരും കോടതി വളപ്പിനടുത്തുള്ള ഒരു മധുരപലഹാരക്കടയിൽ പോയി. രണ്ടുപേരും രാസഗുളയാണ് വാങ്ങിയത്. വൃദ്ധൻ രസഗുള വായിൽ വെച്ച ഉടനെ ശ്വാസ തടസ്സം അനുഭവപ്പെടാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ നിലത്തു വീണു. ഈ സംഭവത്തിനുശേഷം, കടയിലുണ്ടായിരുന്ന ആളുകൾക്കിടയിൽ പരിഭ്രാന്തി പരന്നു.

വൃദ്ധനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. രസഗുളയുടെ ഒരു ഭാഗം ശ്വാസനാളത്തിൽ കുടുങ്ങിയിരിക്കാമെന്നും അതുകൊണ്ടായിരിക്കാം വൃദ്ധൻ മരിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com