ലക്നോ : ഉത്തർപ്രദേശിലെ കൗഷാംബിയിൽ കാളയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ജുബ്ര ഗ്രാമത്തിൽ നിന്നുള്ള ചന്ദ്രശേഖർ പാണ്ഡെ (80) ആണ് മരണപ്പെട്ട്.
ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്. ചന്ദ്രശേഖർ പാണ്ഡെ തന്റെ വീടിന്റ മുന്നിൽ ഇരിക്കുന്ന സമയത്ത് തെരുവിലൂടെ പോയ കാള പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ് ചന്ദ്രശേഖറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുകയായിരുന്നു.