
ബീഹാർ : കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് 72 കാരനായ വയോധികനെ ക്രൂരമായി തല്ലിച്ചതച്ചു. വെള്ളിയാഴ്ച, മോത്തിഹാരിയിലെ പഹാർപൂർ ബ്ലോക്കിലെ നോർത്ത് നോനിയ പഞ്ചായത്തിലെ സകൽദീപി തോലയിൽ ആണ് സംഭവം നടന്നത്. മിതലേഷ് പാണ്ഡെ എന്നയാളെയാണ് വടികളും, മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചത്.
മിതലേഷ് പാണ്ഡെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ അയൽക്കാരനായ ബിഞ്ചയ് പാണ്ഡെയ്ക്ക് 50,000 രൂപ കടം കൊടുത്തിരുന്നു. വെള്ളിയാഴ്ച, നടക്കാൻ പോകുന്നതിനിടെ ബിഞ്ചയ് പാണ്ഡെയെ കാണുകയും പണം തിരികെ ചോദിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ ബിഞ്ചയ്, ഭാര്യ, മകൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ വിജനമായ റോഡിൽ വെച്ച് അദ്ദേഹത്തെ ആക്രമിച്ചു. പരിക്കേറ്റ വൃദ്ധനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ട നാട്ടുകാർ വീട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് കുടുംബാംഗങ്ങൾ എത്തി അദ്ദേഹത്തെ സിഎച്ച്സി പഹാർപൂരിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് അവിടെ നിന്ന് നില ഗുരുതരമാണെന്ന് കണ്ടതിനെത്തുടർന്ന് ഡോക്ടർമാർ മോത്തിഹാരിയിലേക്ക് റഫർ ചെയ്തു. ഇപ്പോൾ മോത്തിഹാരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വയോധികൻ. സംഭവത്തിൽ മർദ്ദനമേറ്റ വയോധികന്റെ ബന്ധുക്കൾ ഛതൗനി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.