ജയ്പുർ: രാജസ്ഥാനിലെ രന്തംബോർ കടുവ സംരക്ഷണ കേന്ദ്രത്തിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. രന്തംബോർ കോട്ടയിലെ ജൈന ക്ഷേത്രത്തിലെ പരിചാരകനായിരുന്ന രാധേശ്യം(60) ആണ് കൊല്ലപ്പെട്ടത്.
പുലർച്ചെ 4.30 ഓടെയാണ് ആക്രമണം നടന്നത്. സമീപത്ത് ഉറങ്ങിക്കിടന്ന ഗാർഡുകൾ വയോധികന്റെ നിലവിളി കേട്ടുവെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.പിന്നീട് നടത്തിയ പരിശോധനയിൽ പാതി ഭക്ഷിച്ച നിലയിൽ
മൃതദേഹം കണ്ടെത്തി. ഷേർപൂർ ഗ്രാമവാസിയായിരുന്നു മരിച്ചയാൾ. രണ്ട് പതിറ്റാണ്ടിലേറെയായി ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കോട്ട വളപ്പിനുള്ളിലാണ് താമസിച്ചിരുന്നത്.